അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി.. ല്ലേ..???
ഒരുപാടു നാളായി ബ്ലോഗ്ഗിനെ കുറിച്ചും ബ്ലോഗ്ഗന്മാരെ കുറിച്ചും പത്രങ്ങളും ചാനെലുകളും ഒക്കെ വാഴ്ത്തി പാടാന്‍ തുടങ്ങിയിട്ട്. ആളുകള്‍ ഒക്കെ കൂടി നിന്നു തമാശ പറയുന്നിടത്തും ബ്ലോഗ് തെന്നെ ഹീറോ.... അവിടെയും ബ്ലോഗ്ഗ് ഇല്ലാത്ത ഇ ഞാന്‍ മാത്രം ഒരു '
ശശി'...
അന്ന് തുടങ്ങി എനിക്കും കലശലായ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒന്നു ബ്ലോഗ്ഗി തുടങ്ങാന്‍.. എന്ത് ചെയ്യാനാ ഈ പാവം 'ബിനുവിനു' ആണേല്‍ സാഹിത്യ വാസന തൊട്ടു തീണ്ടിയിട്ടു പോലും ഇല്ല.. തമാശ പറഞ്ഞാല്‍ ആണെന്കില്‍ അങ്ങ് ശരിക്കും എല്കുകയും ഇല്ല.. ആകെ കുടുങ്ങിയില്ലേ ഈ ഞാന്‍..
മനുഷ്യന്‍മാരുടെ കാര്യം അല്ലെ... ആഗ്രഹത്തിന് അങ്ങനെ വല്ല കയ്യും കണക്കും ഒന്നും ഇല്ലാല്ലോ... അതങ്ങനെ പടര്‍ന്നു പന്തലിച്ചു പോവുക അല്ലെ ചെയ്യുക... അങ്ങനെ ഞാനും ശക്തവും വ്യക്തവും ആയ ഈ ഒരു തീരുമാനത്തിലെത്തി... അതിന് ഞാന്‍ ഒരു ന്യായവും കണ്ടു പിടിച്ചു.. ഈ ലോകം തന്നെ ഒരു ദിവസം അവസാനിക്കനുള്ളതല്ലേ പിന്നെന്താ എനിക്ക് ഒന്നു ബ്ലോഗ്ഗിയാല്‍.. ഒടുവില്‍ എന്‍റെ ഈ ബോറന്‍ ബ്ലോഗ് കാരണം ഇ ലോകം തന്നെ അങ്ങ് അവസാനിച്ചാലും എനിക്ക് അഭിമാനത്തോടെ പറയാമല്ലോ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയിരുന്നെന്നു.. പിന്നെ വേണേല്‍ ഒന്നു കിടിലന്‍ ആയിട്ടു ഒന്നു കുമ്പസരിക്കുകയും ചെയ്തു കളയാം
"എല്ലാം എന്‍റെ തെറ്റ്.. എന്‍റെ വലിയ തെറ്റ്.........."


ആങ്ങനെ ഞാനും ഒരു ബ്ലോഗ് തുടങ്ങി.. അങ്ങനെ ഞാനും വലിയ ഒരു ആളായി... ഹി ഹി ഹി
ഒരുപാടു വര്ഷം പഠിക്കാന്‍ എന്ന് ഒകെ പറഞ്ഞു പോയിട്ട് ഉണ്ട് എങ്കിലും ജീവിതത്തില്‍ ആകെ വൃത്തി ആയിട്ടു ചെയ്ത ഒരേ ഒരു പണി മാത്രമെ ഉള്ളു... panjaara...
അതുകൊണ്ട് എന്‍റെ ഈ ലോകത്തിനു ഞാന്‍ പേരും ഇട്ടു.... PANJAARA MUKKU...